കോഴിക്കോട്: തീവ്ര ഇസ്ലാമിസ്റ്റ് വിഭാഗങ്ങൾ സംഘടിതമായി മറ്റുള്ളവരുടെ ന്യൂനപക്ഷ അവകാശങ്ങൾ തട്ടിയെടുക്കുന്നു എന്നും വിവിധ തരം ജിഹാദുകൾക്കായി ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നു എന്നും ആരോപിച്ച് കൃസ്ത്യൻ സമുദായ സംരക്ഷകരെന്ന ലേബലിൽ എത്തിയ തീവ്ര ക്രൈസ്തവ സംഘടനയാണ് കാസ. നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് എന്നിവയുടെ പേരിൽ വൻ വിവാദങ്ങൾ തുറന്നു വിട്ടാണ് കാസരംഗത്ത് വന്നത്. കാസയുടെ പ്രധാന ഭാരവാഹിയുടെ മകളെ മുസ്ലീം യുവാവ് പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് ക്രൈസ്തവ സംഘടന എന്ന ആശയം ഉയർന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിരവധി ക്രൈസ്തവ ഹൈന്ദവ യുവതികളെ ഇസ്ലാമിക വാദികളായ യുവാക്കൾ പ്രണയിച്ച് വശീകരിച്ച് മതം മാറ്റിയെന്നതാണ് കാസയുടെ ജനനത്തിനും വളർച്ചയ്ക്കും കാരണമായത്.
ചില സംഭവങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻമാർക്ക് വേണ്ടി ക്രൈസ്തവ, ഹൈന്ദവ യുവതികളെ മതം മാറ്റി റിക്രൂട്ട്മെൻ്റ് ചെയ്തെന്ന വാർത്തകൾ കൂടി പുറത്തു വന്നതോടെ കാസ അതിവേഗം വ്യാപിച്ചു. ആദ്യം കത്തോലിക്കാ സഭ കാസയെ അംഗീകരിച്ചിരുന്നില്ല. ഇതെ തുടർന്ന് കാസ സഭാ നേതൃത്വത്തെ വിമർശിക്കുന്ന സ്ഥിതിയും ഉണ്ടായി. അപ്പോൾ കാസയ്ക്ക് പിന്തുണയുമായി സംഘപരിവാർ രംഗത്തെത്തി. പിന്നീട് പാല ബിഷപ്പിന് പ്രസിദ്ധമായ ജിഹാദ് വിരുദ്ധ പ്രസംഗത്തോടെ കാസയും കത്തോലിക്കാ സഭയും തമ്മിൽ നിശബ്ദ ബാന്ധവം ആരംഭിച്ചു. കേരളത്തിൽ എത് വിധേനയും അക്കൗണ്ട് തുറക്കാനും കോൺഗ്രസിനെ തകർക്കാനും ഈ അവസരം ഉപയോഗിച്ച് സംഘപരിവാർ കാസയെ പിന്തുണച്ചു വരികയും രക്ഷകരായി തുടരുകയാണ്.
എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത ഈ സമീപകാലത്ത് കാസയുടെ പൂർണ നിയന്ത്രണം സംഘപരിവാർ പൂർണമായി ഏറ്റെടുത്തിരിക്കുകയാണ്. കാസയുടെ പ്രചാരണങ്ങളിലെല്ലാം കടുത്ത കോൺഗ്രസ് വിരുദ്ധതയും നേതാക്കൾക്ക് നേരേയുള്ള ഭത്സനവും പരിഹാസവും അവഹേളനവുമാണ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ കാസ ഗ്രൂപ്പുകൾ പ്രത്യക്ഷ പിന്തുണയാണ് ബിജെപിക്ക് നൽകുന്നത്.
ബിജെപി നടത്തുന്ന ചരിത്ര തമസ്കരണങ്ങൾക്ക് വേണ്ടിഎല്ലാ പ്രചരണങ്ങളും നടത്തുന്ന തീവ്രസംഘപരിവാർ സംഘടനയായി കാസ മാറിയിരിക്കുകയാണ്. കോൺഗ്രസിലെ കടുത്ത മുസ്ലീം ലീഗ് അനുഭാവികളായ നേതാക്കളുടെ പ്രസ്താവനകളും നിലപാടുകളും ലീഗിൻ്റെ യുഡിഎഫിലെ അമിത വിലപേശൽ നിലപാടുകളും വെല്ലുവിളികളും കാസയെ കൂടുതൽ കോൺഗ്രസ് വിരോധികളാക്കി എന്നതും വിസ്മരിക്കാനാകില്ല. കോൺഗ്രസ് പല വിഷയത്തിലും ക്രൈസ്തവ വിഭാഗങ്ങളോട് മൗനം പാലിച്ചതും എടുത്ത് ചാടി ചില നേതാക്കൾ ക്രൈസ്തവരോട് എതിരഭിപ്രായം പറഞ്ഞതും കാസയുടെ കോൺഗ്രസ് വിരോധത്തിന് ശക്തി വർധിപ്പിച്ചു. കാസ, ഇന്ത്യയിലെ ഏക മതേതര പാർട്ടിയായ കോൺഗ്രസുമായി ഒരു വിധത്തിലും ബന്ധപ്പെടാൻ ഇട നൽകാത്ത വിധത്തിൽ ഇസ്ലാമിക കക്ഷികളും ലീഗും ഒപ്പം സംഘപരിവാരങ്ങളും മത്സര ബുദ്ധിയോടെ കളി നടത്തി.
യഥാർത്ഥത്തിൽ വർഗീയത കുത്തിക്കയറ്റിയ ലീഗും സിപിഎം ഉം പ്രതിരോധമായി മറ്റൊരു വർഗീയത പ്രചരിപ്പിക്കുന്ന ബി ജെ പിയും ചേർന്ന് കോൺഗ്രസിൻ്റെ സ്ഥിരം വോട്ട് ബാങ്കായിരുന്ന ക്രൈസ്തവ സമൂഹത്തെയും കോൺഗ്രസിനെയും തമ്മിൽ തല്ലിച്ച് അകറ്റി, മുതലെടുത്തു എന്നതാണ് വാസ്തവം. ക്രൈസ്തവ നിലപാടുകളെ കുറിച്ചോ വിശ്വാസങ്ങളെ കുറിച്ചോ യാതൊരു വിധ വിവരവും ഇല്ലാത്ത വറും ഇസ്ലാമിക ഭീകരതകളെ കുറിച്ച് ബോധ്യം വരാത്തവരുമായ ചില കോൺഗ്രസ് നേതാക്കൾ മുന്നണി സമുദായമെന്ന നിലയിൽ ഇസ്ളാമിനെ പരിഗണിക്കുകയും അവരെ പരിധിട്ട് ന്യായീകരിക്കുകയും ചെയ്തു എന്നാണ് ഉയരുന്ന ആരോപണം. കോൺഗ്രസിൽ നുഴഞ്ഞു കയറിയ തീവ്ര ഇസ്ലാമിസ്റ്റുകൾ അവസരം ഉപയോഗിക്കാനും ശ്രമിച്ചു. മതങ്ങളെ മനസ്സിലാക്കാതെ മതകീയ തർക്കങ്ങളിൽ അഭിപ്രായം പറഞ്ഞാണ് കോൺഗ്രസിലെ ചിലർ കോൺഗ്രസിന് പാരയായത്.
എന്നാൽ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന് ഇക്കാര്യങ്ങളിൽ കൂടുതൽ വിവരവും ബോധ്യവും ഉള്ളതിനാൽ ഒരു പരിധി വരെ ക്രിസ്ത്യൻ സമൂഹത്തെ സമവായ പാതയിൽ കുറെയെങ്കിലും നിലനിർത്താൻ കഴിയുന്നുണ്ട്. പക്ഷെ കാസയിൽ ആധിപത്യം പിടിച്ച സംഘപരിവാരം എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരിക്കുന്നു. നാളെ ഈ എണ്ണ തങ്ങളുടെ ശരീരത്തിലേക്കൊഴിച്ച് തീ വയ്ക്കുമോയെന്ന് ചിന്തിക്കാതെ കാസവിശ്വാസികൾ നയിക്കപ്പെടുകയാണ്. കാസയ്ക്കും കോൺഗ്രസിനും പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കാനായാൽ രണ്ടു പേർക്കും ഗുണം ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇസ്ലാമിക സ്ഥാനാർത്ഥികളെ പരമാവധി വിജയിപ്പിക്കാൻ ലീഗ്, സിപിഎം രഹസ്യ മുന്നണി ഉണ്ടായെന്നും കോൺഗ്രസിലെ ന്യൂനപക്ഷ ക്രൈസ്തവ സ്ഥാനാർത്ഥികളെയും ഹൈന്ദവ സ്ഥാനാർത്ഥികളെയും തോൽപ്പിക്കാൻ ഈ കൂട്ട് കെട്ട് ശ്രമിച്ചു എന്ന് ഒരാരോപണവും ഉയർന്നിരുന്നു. എം.പി സ്ഥാനം രാജിവച്ച് കുഞ്ഞാലികുട്ടി നിയമസഭയിലേക്ക് മത്സരിച്ചത് മുസ്ലീം മുഖ്യമന്ത്രി പദം എന്ന ലക്ഷ്യത്തോടെ ആണെന്നും മറുവശത്ത് വളരെ തന്ത്രപൂർവ്വം മുഹമ്മദ് റിയാസിനെ അണിയിച്ചൊരുക്കി വച്ചതും രഹസ്യഅജണ്ടയാണെന്നും പ്രചാരണം നടന്നു.
കോൺഗ്രസിൻ്റെ മൗനം ക്രൈസ്തവരെ ചിലരെയും കാസയേയും ദേഷ്യം പിടിപ്പിച്ചു. നേരേ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാൻ സാധ്യത വന്നതോടെ ക്രൈസ്തവരിൽ ഒരു ശതമാനത്തിൽ അധികം പേർ സിപിഎം ന് വോട്ട് ചെയ്തു. ഇതോടെ നഷ്ടം കോൺഗ്രസിന് മാത്രമായി നഷ്ടം. എന്നാൽ അമിത ലീഗ് സ്നേഹികളായ ചില കോൺഗ്രസ് നേതാക്കൾ പ്രകോപന നിലപാടും പ്രസ്താവനയും വ്യാഖ്യാനവും തുടർന്നു. ഇതോടെ കാസ കടുത്ത സംഘി ഭക്തരായി മാറി. അതിനാൽ തന്നെ മണിപ്പുർ വിഷയമടക്കം ഉണ്ടായപ്പോൾ അവർ സംഘി വിഭാഗങ്ങളോട് നിശബ്ദ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. എന്നാൽ ഇതിനെല്ലാമിടയിൽ കാസ ക്രൈസ്തവ വർക്കിടയിലും സംഘപരിവാരം കാസയിലും പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. ഈ അവസരം ഉപയോഗിച്ച് തൃശൂരിൽ സുരേഷ് ഗോപി എന്ന നഷ് ഗുണപരബ്രഹ്മത്തെ വിജയിപ്പിക്കാമെന്ന ധാരണയിലാണ് ബിജെപി.
ലൂർദ് മാതാവിൻ്റെ മുന്നിൽ അമിതഭക്തിയും വിധേയത്വവും കാട്ടി സുരേഷ് ഗോപി പരമാവധി വേഷം കെട്ടു നടത്തുകയും ചെയ്യുന്നുണ്ട്. തൃശൂരിലെ കൃസ്ത്യാനികളെ നൈസായി കുപ്പിയിലിറക്കാമെന്നാണ് കാസയുടെ മറവിലിരുന്ന് സംഘ പരിവാരവും സുരേഷ് ഗോപിയും കണക്കുകൂട്ടുന്നത്. പ്രതാപനെ മാറ്റി കോൺഗ്രസ് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതോടെ കാസയ്ക്കും സുരേഷ് ഗോപിക്കും സംഘപരിവാരത്തിനും അൽപം പരിഭ്രാന്തി ഉണ്ടായിട്ടുണ്ട്. കാരണം തൃശ്ശൂരിലെ ക്രൈസ്തവ സമൂഹങ്ങളുമായും രൂപതയുമായും കെ.കരുണാകരൻ പുലർത്തിയിരുന്ന കടുത്ത സ്നേഹ ബന്ധം ഓർത്തെടുത്ത് ക്രിസ്ത്യാനികൾ വോട്ട് മുരളീധരന് ചെയ്യാൻ സാധ്യത ഏറെയാണ്.
നായർ, ബ്രാഹ്മണസമൂഹങ്ങളിലും ഈഴവ സമുദായത്തില്ല കരുണാകരന് ഉണ്ടായിരുന്ന വലിയ സ്നേഹ ബന്ധവും കടപ്പാടും കൂടി ജനം പരിഗണിച്ചാൽ സുരേഷ് ഗോപി പച്ച തൊടില്ല എന്ന് ഉറപ്പാണ്. പ്രതാപനെങ്കിൽ സംഘപരിവാരത്തിന് സുരേഷിനെ വിജയിപ്പിക്കാൻ എളുപ്പമാകുമായിരുന്നു. ഇഡിയെ കാണിച്ച് പത്മജയെ പരിവാരത്തിലെത്തിക്കുക കൂടി ചെയ്താൽ വിജയം ഉറപ്പാക്കാമെന്ന് ബിജെപി കരുതി. കാരണം തൃശൂരിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ പാരമ്പര്യ കോൺഗ്രസ് കുടുംബങ്ങളാണ്. കൂടാതെ കരുണാകരനെ സ്നേഹിക്കുന്നവരും. ഗ്രൂപ്പുവഴക്കുകൾ കാരണമാണ് പലപ്പോഴും കോൺഗ്രസ് തൃശൂരിൽ തോറ്റത്. കോൺഗ്രസ് വീടുകളിൽ നിന്ന് കാസയ്ക്ക് അത്യാവശ്യം പിന്തുണ കിട്ടുമെങ്കിൽ അതിൻ്റെ ബലത്തിൽ സുരേഷ് ഗോപിയെന്ന വേഷം കെട്ടുകാരനെ വിജയിപ്പിച്ചെടുക്കാമെന്നും ക്രിസ്ത്യൻ വിഭാഗത്തിന് കരുണാകരനോടുള്ള ഇഷ്ടത്തെ മുതലാക്കാൻ മകൾ പത്മജയെ ബിജെപിയിലെത്തിക്കാമെന്നും ബിജെപി കരുതി. ആ ബലത്തിൽ കാസക്കാർ മുരളീധരനെയും കോൺഗ്രസിനെയും നിരന്തരം അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുകയാണ് ഇപ്പോൾ. പ്രതാപൻ മത്സരിച്ചിരുന്നെങ്കിൽ സുരേഷ് ഗോപി വിജയം നേടാനും സാധ്യത ഉണ്ടായിരുന്നു. കാരണം പ്രതാപൻ്റെ മുസ്ലീം അനുകൂല പ്രസ്താവനകൾ ക്രിസ്ത്യൻ വിഭാഗത്തേയും നായർ, ഈഴവ സമുദായങ്ങളെയും ചൊടിപ്പിച്ചിരുന്നു. കാസ അതൊന്ന് മുതലെടുത്ത് വരികയായിരുന്നു. പക്ഷെ അപ്പോൾ ആണ് പ്രതാപൻ മാറുകയും മുരളീധരൻ രംഗത്ത് വരികയും ചെയ്തത്. കാസയും ഗോപിയും ഞെട്ടി. പിന്നെ മുരളിയെ അവഹേളിക്കാനും തുടങ്ങി.
യഥാർത്ഥത്തിൽ കാസ ക്രിസ്ത്യൻ സംസ്കാരമില്ലാത്ത സംഘടനയാണ്. ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യത്തെപ്പറ്റി കോൺഗ്രസിന് ഇതുവരെ ബോധ്യം വന്നിട്ടില്ല. ശുദ്ധ തീവ്രവാദം പറയുന്ന ഫസൽ ഗഫൂർ, എം.എം.അക്ബർ ഒക്കെ വലിയ സംഭവങ്ങളാണെന്നാണ് കോൺഗ്രസ് കരുതിയിരുന്നത്. ലീഗ് എന്ന സമുദായ പാർട്ടി കാര്യങ്ങൾ അവസര പൂർവ്വം മുതലെടുത്ത് ഇസ്ലാമിസം ഉറപ്പിക്കാൻ ഒത്താശ ചെയ്യുന്ന പണിയിലാണ്. പരമാവധി പ്രകോപനം സൃഷ്ടിച്ച് കാസയെ കോൺഗ്രസിന് എതിരാക്കിയാൽ കോൺഗ്രസ് രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ലീഗും ഇസ്ലാം പാർട്ടികളും
ഒന്നാമതെത്തിയുഡിഎഫിനെ കൈപ്പിടിയിലാക്കി ഭരണത്തിൽ എത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസിലെ നേതൃത്വത്തിൽ ചിലർക്ക് ഇപ്പോഴും ബോധ്യം വന്നിട്ടില്ലെന്ന് കാസയിലെ കോൺഗ്രസ് പക്ഷം പറയുന്നു. കാസയിലെ സിപിഎം പക്ഷവും ബിജെപിയും ഫലത്തിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്തായാലും അവർ വയ്ക്കുന്ന വെടി അവരുടെ മൂട്ടിൽ തന്നെ കൊള്ളാനാണ് സാധ്യത. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന ഇസ്ലാമിക പാർട്ടികളും ബിജെപി മുന്നണിയും ഇടയിൽ കളിക്കുന്ന കാസയും എന്താണെന്ന് തിരിച്ചറിഞ്ഞ് മുരളീധരൻ പ്രവർത്തിക്കണം. വാ വിട്ട വാക്കുകൾ മൊഴിയാതിരിക്കുക, എളിമയുള്ള തന്ത്രങ്ങൾ മാത്രം മുരളി പ്രയോഗിക്കുക. കാരണം മുരളി തന്ത്രങ്ങളുടെ രാഷ്ട്രീയക്കാരനല്ല, നിലപാടുകളുടെ രാഷ്ട്രീയക്കാനാണ്. മുരളി ജയിച്ചാൽ മണ്ഡലം മുന്നേറ്റും. അതല്ല സംഘിപക്ഷവും സിപിഐ പക്ഷവും ഒക്കെ വിജയിച്ചാൽ നാട് കുട്ടിച്ചോറാകും. തീവ്ര ഹിന്ദുത്വ വാദികളും ഇസ്ലാമിസ്റ്റുകൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്. അതിന് ക്രിസ്ത്യൻ സമുദായ നേതൃത്വം ഇടവരുത്തില്ല എന്നുറപ്പാണ്.
Kerala politics is being destroyed by Casa, who spits poison, Islamists, who mix poison, and BJP, who caresses poisonous animals.